സെന്റ് പീറ്റേഴ്സ് ബസിലിക്കയ്ക്ക് നാല് നൂറ്റാണ്ട് തികയുന്നു; കൂദാശയുടെ വാര്‍ഷികാഘോഷം ബുധനാഴ്ച

News Photo 1 - Europe - Otta Nottathil - st_peters_basalica_4_centuary_celebrations_end_Nov_18_2026വത്തിക്കാന്‍ സിറ്റി: വിശ്വാസത്തിന്റെയും ചരിത്രത്തിന്റെയും വാസ്തുവിദ്യയുടെയും വിസ്മയമായ വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്ക നാലു നൂറ്റാണ്ടുകള്‍ പിന്നിടുന്നു. ലോകത്തിലെ ഏറ്റവും വലിയ പള്ളിയായ മഹാദേവാലയത്തിന്റെ കൂദാശയുടെ 400~ാം വാര്‍ഷികാഘോഷങ്ങളുടെ സമാപനം നവം.18 ന് നടക്കും.ഇതോടനുബന്ധിച്ച് ബുധനാഴ്ച പ്രാദേശിക സമയം വൈകുന്നേരം അഞ്ചിന് ലിയോ പതിനാലാമന്‍ മാര്‍പാപ്പയുടെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. കഴിഞ്ഞ ഒരു വര്‍ഷമായി തുടര്‍ന്നുവന്ന വാര്‍ഷികാഘോഷ പരിപാടികളുടെ സമാപനം കൂടിയാണിത്.

ചരിത്രവും പാരമ്പര്യവും:
ഈശോമിശിഹായുടെ ശിഷ്യനായ വിശുദ്ധ പത്രോസിന്റെ കബറിടത്തിനു മുകളില്‍ എഡി 326~ല്‍ കോണ്‍സ്ററനൈ്റന്‍ ചക്രവര്‍ത്തിയാണ് ആദ്യത്തെ ബസിലിക്ക നിര്‍മിച്ചത്. പിന്നീട് കാലപ്പഴക്കത്താല്‍ ജീര്‍ണിച്ചതിനെ തുടര്‍ന്ന് 1506~ല്‍ ജൂലിയസ് രണ്ടാമന്‍ മാര്‍പാപ്പയുടെ കാര്‍മികത്വത്തിലാണ് ഇന്നത്തെ പുതിയ പള്ളിയുടെ നിര്‍മാണം ആരംഭിച്ചത്. ബ്രമാന്തെ, മൈക്കലാഞ്ചലോ, ബെര്‍ണീനി തുടങ്ങി നവോത്ഥാന കാലഘട്ടത്തിലെ അതുല്യ പ്രതിഭകളുടെ നേതൃത്വത്തില്‍ 120 വര്‍ഷത്തിലേറെ നീണ്ട പ്രയത്നത്തിനൊടുവില്‍ 1626 നവംബര്‍ 18~നാണ് ഊര്‍ബന്‍ എട്ടാമന്‍ മാര്‍പാപ്പ നിലവിലെ ബസിലിക്ക ഔദ്യോഗികമായി കൂദാശ ചെയ്തത്.
News Photo 2 - Europe - Otta Nottathil - st_peters_basalica_4_centuary_celebrations_end_Nov_18_2026
തീര്‍ത്ഥാടകരുടെ പ്രിയപ്പെട്ട കേന്ദ്രം:

യുനെസ്കോയുടെ ലോകപൈതൃക സ്മാരകംകൂടിയായ ഈ പള്ളിയിലേക്ക് ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് വിശ്വാസികളാണ് വര്‍ഷം തോറും എത്തിച്ചേരുന്നത്. സന്ദര്‍ശകര്‍ക്കായി പ്രത്യേക ആത്മീയ 'ലിസണിംഗ് സ്പേസ്', ഓണ്‍ലൈന്‍ ബുക്കിംഗ് സൗകര്യങ്ങള്‍, ഭൂഗര്‍ഭ കല്ലറകള്‍ സന്ദര്‍ശിക്കാനുള്ള അവസരം എന്നിവയും ഒരുക്കിയിട്ടുണ്ട്. നാല് നൂറ്റാണ്ടുകള്‍ പിന്നിടുമ്പോഴും ലോകത്തിന്റെ ആത്മീയ ഹൃദയമായി തലയുയര്‍ത്തി നില്‍ക്കുകയാണ് സെന്റ് പീറ്റേഴ്സ് ബസിലിക്ക.
- dated 16 Nov 2026

Comments:

Keywords: Europe - Otta Nottathil - st_peters_basalica_4_centuary_celebrations_end_Nov_18_2026 Europe - Otta Nottathil - st_peters_basalica_4_centuary_celebrations_end_Nov_18_2026,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.

Other News Titles:

Zelensyj_on_trump_Ukraine_plan__Nato_membership_Nov_14_2026
യൂറോപ്പ് ട്രംപിന്റെ ഉപാധിക്ക് മുന്നില്‍ പ്രതിസന്ധിയിലായി യുൈ്രകന്‍; നാറ്റോ അംഗത്വത്തിനായി ഡോണ്‍ബാസ് വിട്ടുകൊടുക്കുന്ന കാര്യം പരിഗണനയിലെന്ന് പ്രസിഡന്റ് സെലന്‍സ്കി; ജനവിധ തേടുമെന്ന് പ്രഖ്യാപനം
Bomb_threat_italian_schools_by_e_mails_Nov_11_2026
യൂറോപ്പ് ഇറ്റലിയില്‍ കൂട്ടബ്ളൂം ഭീഷണി; ഡയറക്ടറേറ്റുകളിലും സ്കൂളുകളിലും ഇമെയില്‍ വഴി ബോംബ് ഭീഷണി മുഴക്കി റഷ്യന്‍ അനുകൂല സംഘടന; വന്‍ ആശങ്കയില്‍ അധികൃതര്‍
warning_cyber_attack_on_smart_lo_T_devices_Nov_11_2026
യൂറോപ്പ് സൈബര്‍ ആക്രമണം: ഫ്രിഡ്ജുകള്‍ക്ക് പിന്നാലെ മറ്റ് സ്മാര്‍ട്ട് വീട്ടുപകരണങ്ങളും ഹാക്കര്‍മാരുടെ നിഴലില്‍; യൂറോപ്പില്‍ കനത്ത ജാഗ്രതാ നിര്‍ദ്ദേശം
EUZ_head_retires_choose_new_president_Nov_10_2026
യൂറോപ്പ് യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കില്‍ നിര്‍ണ്ണായക മാറ്റം; ക്രിസ്ററിന്‍ ലഗാര്‍ഡ് പദവി ഒഴിയുന്നു; പുതിയ മേധാവിയെ ഈ വര്‍ഷാവസാനത്തോടെ തിരഞ്ഞെടുക്കാന്‍ ഇയു
thousands_of_migrants_flock_of_Canery_holiday_island_Nov_09_2026
യൂറോപ്പ് കാനറി ദ്വീപുകളില്‍ അഭയാര്‍ഥി പ്രവാഹം രൂക്ഷം; എല്‍ ഹിയേറോയില്‍ ദിവസങ്ങള്‍ക്കകം എത്തിയത് ആയിരക്കണക്കിന് ആളുകള്‍; അതീവ ഗുരുതരമെന്ന് അധികൃതര്‍
krakow_shooting_suspect_dies_of_injuries_Nov_09_2026
യൂറോപ്പ് പോളണ്ടിലെ ക്രാക്കോവ് വെടിവയ്പ്പ്; പ്രധാന പ്രതി ആശുപത്രിയില്‍ വെച്ച് മരണപ്പെട്ടു ; കൊല്ലപ്പെട്ടവരുടെ എണ്ണം ആറായി ഉയര്‍ന്നു